/kalakaumudi/media/media_files/2025/02/21/CeaMEbp0ZxH2f5krhtYn.jpg)
തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും സംസ്ഥാനസമ്മേളനം തിരഞ്ഞെടുത്തു.
എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഎം കാര്‍ത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്.
പി എസ് സഞ്ജീവ് നിലവില്‍ എസ്എഫ് ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ അവസാന വര്‍ഷ എല്‍ എല്‍ബി വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ എസ് എന്‍ കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി. എസ്എഫ്‌ഐ പാനൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.
തിരുവനന്തപുരത്ത് 35ാംമത് എസ്എഫ് ഐ സംസ്ഥാനസമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാര്‍: പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍.
ജോയിന്റെ സെക്രട്ടറിമാര്‍: എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ് കെ ആദര്‍ശ്.
സംസ്ഥാന കമ്മറ്റി അംഗങ്ങള്‍: ബിബിന്‍രാജ്, പ്രണവ്, ഋഷിത (കാസര്‍കോട്), സഞ്ജീവ്, അഖില, ശരത്, അഞ്ജലി, നിവേദ്, ജോയല്‍, സ്വാതി (കണ്ണൂര്‍), സാന്ദ്ര, നിഖില്‍ ആദര്‍ശ്, അപര്‍ണ ഗൗരി (വയനാട്), സയ്യിദ് മുഹമ്മദ് സാദിഖ്, പി താജുദ്ദീന്‍, അമല്‍ രാജ്, സരോദ്, ഫര്‍ഹാന്‍, നന്ദന, ഹിബ സുലൈമാന്‍ (കോഴിക്കോട്), ആദില്‍, അഡ്വ. അക്ഷര, മുഹമ്മദ് അലി ശിഹാബ്, സ്നേഹ, ശ്യാംജിത്ത്, സുജിന്‍, അഡ്വ. ദില്‍ഷാദ് കബിര്‍ (മലപ്പുറം), വിപിന്‍, അഭിഷേക്, ശാദുലി, അനൂജ, ഗോപിക, കാര്‍ത്തിക് രംഗന്‍ (പാലക്കാട്),
കെ യു സരിത, ജിഷ്ണു സത്യന്‍, വിഷ്ണു, മേഘ്ന, വിഷ്ണു പ്രഭാകര്‍, ജിഷ്ണുദേവ് (തൃശൂര്‍), ടി ആര്‍ അര്‍ജുന്‍, ആശിഷ് എസ് ആനന്ദ്, രെതു കൃഷ്ണന്‍, സഹല്‍, അജ്മില ഷാന്‍, സേതു പാര്‍വ്വതി, ഋതിഷ (എറണാകുളം), ശിവപ്രസാദ്, വേഭവ് ചാക്കോ, റോഷന്‍, രഞ്ജിത്ത്, ആതിര (ആലപ്പുഴ), ടോണി കുരിയാക്കോസ്, സഞജീവ് സഹദേവന്‍, ശരത് പ്രസാദ്, അപ്സര ആന്റണി (ഇടുക്കി),
മെല്‍ബിന്‍ ജോസഫ്, ആഷിഖ്, സഞ്ജയ്, വൈഷ്ണവി മീനു എം ബിജു (കോട്ടയം), കെ എസ് അമല്‍, അനന്തു മധു, അപര്‍ണ, ആയിഷ മിന്നു (പത്തനംതിട്ട), ഗോപി കൃഷ്ണന്‍, വിഷ്ണു, ആദര്‍ശ്, ആര്യ പ്രസാദ്, സുമി, ഷിനു മോന്‍ (കൊല്ലം), എസ് കെ ആദര്‍ശ്, നന്ദന്‍, അനന്തു, അവ്യ, അവിനാഷ്, ആശിഷ്, ഭാഗ്യ (തിരുവനന്തപുരം), സിബിന്‍ (എകെആര്‍എസ്എ), അഭിജിത്ത് (ടെക്ക്‌നോസ്), അനഘ (മെഡിക്കോസ്), സാദിഖ് (ലക്ഷദ്വീപ്), സജേഷ് (സ്‌കൂള്‍).