/kalakaumudi/media/media_files/2025/08/06/kannur-2025-08-06-13-05-58.jpg)
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യു ഡി എസ് എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു.
പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലാത്തിയടിയില്‍ എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ് എഫ് ഐ പ്രവര്‍ത്തകരും പൊലീസും മര്‍ദിച്ചെന്ന് യു ഡി എസ് എഫ് പ്രവര്‍ത്തകരും ആരോപിക്കുന്നു.
അതിനിടെ, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി ഒരു യു യു സിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വന്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്‌ഐ ജോയിന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അധിഷ കെ യെ പൊലീസ് പിടിച്ചു വെച്ചത്താണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
എസ് എഫ് ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കല്‍ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.