തൊടുപുഴ: ഇടുക്കി കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി. സംഭവത്തിൽ ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റകൃത്യത്തില്‍ വിധി പ്രസ്താവന നടക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 150 ലേറെ മുറിവുകൾ ആ കുഞ്ഞു ശരീരത്തിൽ ഉണ്ടെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.ഈ കണ്ടെത്തലാണ് പിന്നീട കേസിൽ വഴിത്തിരിവായത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് വാദം പൂര്‍ത്തിയാക്കിയത്. അതേസമയം പ്രതികൾക്ക് മറ്റു മക്കൾ ഉണ്ടെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലിൽ നിന്ന് വീണപ്പോൾ ഉണ്ടായ പരിക്കുകൾ ആണെന്നും ശരീരത്തിലെ പൊള്ളലുകൾ കുട്ടി സ്വയം ഉണ്ടാക്കിയതു ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ എന്നാൽ ധ്യ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്തത് എടന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.വര്ഷങ്ങളായി തൊടുപുഴ അല്ല അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണത്തിലാണ് ഷെഫീക്കും സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന യായതും കഴിയുന്നത്.