പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് സൂചന നൽകി ഷാഫി പറമ്പിൽ

പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
PALAKKAD ELECTION

shafi parampil and rahul mankoottathil

Listen to this article
0.75x 1x 1.5x
00:00 / 00:00

പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് സൂചന നൽകി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ.പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളുടെ പ്രശ്നങ്ങൾക്കും നാട്ടിലെ വികസനത്തിനും കൂടെ നിൽക്കുന്ന ചെറുപ്പക്കാരനായ നേതാവ് തന്നെ വരുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി സീസണൽ ഇഷ്യു ആക്കി സർക്കാർ ഇനിയും നിലനിർത്തരുതെന്നും പഠിക്കാൻ വേണ്ടി എല്ലാ വർഷവും കുട്ടികൾ പോരാട്ടം നടത്തുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരളത്തിൽ ആവശ്യത്തിനുള്ള പ്ലസ്  വൺ സീറ്റില്ല എന്ന യാഥാർത്ഥ്യം സർക്കാർ അംഗീകരിക്കണം. മറ്റു ധൂർത്തുകൾ കുറച്ച് വിദ്യാർത്ഥികൾക്ക് പഠനം നൽകാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ടി.പി കേസ് പ്രതികൾക്ക് ശിക്ഷാഇളവ് നൽകാനുള്ള ശ്രമം ഭയം കാരണമാണെന്നും കൂടുതൽ പേർ പ്രതികൾ ആകുമോയെന്ന സിപിഎമ്മിൻറെ ഭയം കൊണ്ടാണ് ഈ ശ്രമമെന്നും ഷാഫി പറഞ്ഞു. 

ഇളവ് നൽകരുതെന്ന് വിചാരണ കോടതി പറഞ്ഞിട്ടും ഇളവ് അനുവദിക്കാൻ ജയിൽ സുപ്രണ്ട് ശ്രമിച്ചു. കോടതി നൽകിയ ശിക്ഷയിൽ തിരുത്തലുകൾ കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മലബാറിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാർലമെൻറ് അംഗമെന്ന നിലയിൽ മലബാറിൻറെ റെയിൽവേ ആവശ്യങ്ങൾ പാർലിമെൻറിൽ ഉന്നയിക്കും. പ്രതിസന്ധി മറികടക്കാൻ കൂടുതൽ ട്രെയിനുകൾ അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

rahul mankoottathil shafi parampil udf palakkadu