/kalakaumudi/media/media_files/G1a14GUR8muyipbLq2u7.jpg)
Shafi purambil
കോണ്‍ഗ്രസ്സ് നേതാവ് ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എം എല്‍ എ സ്ഥാനം രാജിവച്ചു. വടകരയില്‍ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണിത്.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഷാഫി രാജിക്കത്ത് സമര്‍പ്പിച്ചത്.ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഷാഫി പറമ്പിലിന് പകരക്കാരനായി ആരെ മത്സരിപ്പിക്കണമെന്നതില്‍ യു ഡി എഫില്‍ ചര്‍ച്ച സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് നിന്ന് വടകരയിലേക്കു പോയപ്പോള്‍ തന്നെ നിയമസഭാ മണ്ഡലത്തിലെ പുതിയ സാരഥിയെ സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു.