/kalakaumudi/media/media_files/2025/03/01/OtyUq0LYRIO4WAi0MdAL.webp)
shahabas Photograph: (google)
താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിനെ വീട്ടിൽ നിന്നും ചായക്ക് പലഹാരം വാങ്ങാനായി വിട്ടതായിരുന്നുവെന്ന് അമ്മാവൻ നജീബ്. ഷഹബാസിന്റെ സ്കൂളിൽ പഠിക്കുന്ന വേറെ കുട്ടികളൊക്കെ ട്യൂഷൻ സെന്ററിൽ പഠിക്കുന്നുണ്ട്. അടി നടക്കുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയതാവാം. മറുഭാഗത്തുള്ള സ്കൂളിലെ കുട്ടികൾ വന്നപ്പോൾ ഇവനെ പിടിച്ചുകൊണ്ടുപോയവർ ഓടുകയും ഇവനെ കൂട്ടംക്കൂടി മർദിച്ച് അവശനാക്കുകയുമായിരുന്നു. ഇപ്പോഴത്തെ പിള്ളേർക്ക് ചെറിയ കാരണങ്ങൾ മതിയല്ലോ. ഇങ്ങനെ മാരകമായി മർദിക്കണമെന്നുണ്ടെങ്കിൽ ഇവർ ക്രിമിനൽ പശ്ചാത്തലമുള്ള കുട്ടികളായിരിക്കണം. മയക്കുമരുന്ന് പോലെയുള്ള ഉപയോഗിച്ചിരിക്കാം. അല്ലാതെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. മുതിർന്നവർക്കും പങ്കുണ്ടെന്ന സംശയമുണ്ട്. കാണികളായി നോക്കിനിന്നവർ ഇവർക്ക് പിന്തുണ കൊടുക്കുകയായിരുന്നല്ലോ. ഞങ്ങൾക്ക് നീതി കിട്ടണം. ഇങ്ങനെയൊരു അവസ്ഥ ആർക്കുമുണ്ടാകരുതെന്നും നജീബ് പറഞ്ഞു.