ഷഹബാസ് വധം ; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം

ആറ് വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവധിച്ചത്.

author-image
Sneha SB
New Update
STUDENTS BAIL

കോഴിക്കോട് : താമരശ്ശരി ഷഹബാസ് വധത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം . ആറ് വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവധിച്ചത്.അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.കുറ്റരോപിതരായ വിദ്യാര്‍ഥികള്‍ക്ക് കോടതി ഉത്തരവ് പ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാനും പ്ലസ് വണ്‍ ക്ലാസിലേക്ക് പ്രവേശനം നേടാനും അനുമതി ലഭിച്ചിരുന്നു.താമരശ്ശേരി ജിവിഎച്ച്എസ്എസില്‍ മൂന്ന് പേര്‍ക്കും രണ്ട് പേര്‍ക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്‌കൂളുകളിലുമാണ് പ്രവേശനം നല്‍കിയത്.മാര്‍ച്ച് 1 നാണ് സഹപാഠികളുടെ മര്‍ദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ആറ് പേരും ജുവനൈല്‍ ഹോമിലാണ് നിലവിലുളളത്. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്.

 

murder bail