ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി

ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു.

author-image
Anitha
New Update
hyfhakn

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്‍റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു.

ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് ഇക്ബാല്‍ പ്രതികരിച്ചു. 

bail application bail murder Crime