ഷാന്‍ വധക്കേസ്: നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
Prana
New Update
ks shan

കെഎസ് ഷാന്‍ വധക്കേസില്‍ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌കോടതി നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതി തയ്യാറായില്ല.
2021 ഡിസംബര്‍ 18ന് രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഇതിനു പിന്നാലെ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ കേസിലെ പ്രതികള്‍.

BJP alappuzha Murder Case rss highcourt bail