/kalakaumudi/media/media_files/2025/03/15/k60hWhqI72t2Xnw8Yf7P.jpg)
തിരുവനന്തപുരം: ശംഖുംമുഖം ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും. 24ന് രാത്രി 7ന് തൃക്കൊടിയേറ്റ്, 8ന് പുഷ്പാഭിഷേകം, തുടര്‍ന്ന് നൃത്തവിരുന്ന്.
25ന് രാവിലെ 8.30ന് ലളിതാസഹസ്രനാമവും ദേവീമാഹാത്മ്യ പാരായണവും. 10ന് കളഭാഭിഷേകം, വൈകിട്ട് 7ന് ചിറപ്പ്, നൃത്തനൃത്ത്യങ്ങള്‍. 7.30ന് പുഷ്പാഭിഷേകം. 26ന് രാവിലെ 8ന് നവ കലശപൂജ, കളഭപൂജ, 6.30ന് തിരുവാതിര, രാത്രി 7.30ന് ലഘുഭക്ഷണം. 27ന് രാവിലെ 8ന് നവ കലശപൂജ, 10ന് അഭിഷേകം, 6ന് ക്ലാസിക്കല്‍ ഡാന്‍സ്, കൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങള്‍. 28ന് രാവിലെ 9.30ന് ഉത്സവ ദര്‍ശനം, വൈകിട്ട് 6ന് നൃത്ത വിരുന്ന്. 29ന് വൈകിട്ട് 6.30ന് കുച്ചുപ്പുടി, 7.30ന് ഭക്തിഗാനസുധ.
30ന് രാവിലെ 10ന് ഭക്തിഗാനം, വൈകിട്ട് 6ന് തിരുവാതിരകളി, 7.30ന് നൃത്തനൃത്ത്യങ്ങള്‍. 31ന് രാവിലെയും വൈകിട്ടും 5.30നും ഭജന, വൈകിട്ട് 7.30ന് കരോക്കെ ഗാനമേള. ഏപ്രില്‍ 1ന് രാവിലെ 8.30ന് പൊങ്കാല, 11.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് 5.30ന് ചാക്യാര്‍കൂത്ത്, 7ന് ഭക്തിഗാനസുധയും തിരുവാതിരയും 7.30ന് പുഷ്പാഭിഷേകം, രാത്രി 9.30ന് വലിയ കാണിക്ക. 2ന് രാവിലെ 8.30ന് തൃക്കൊടിയിറക്ക്, വൈകിട്ട് 6ന് ആറാട്ട് എഴുന്നള്ളത്ത്.