/kalakaumudi/media/media_files/2026/01/15/shani-2026-01-15-10-33-45.jpg)
ആലപ്പുഴ: കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായിട്ടുള്ള സാമൂഹിക മാധ്യമ പ്രചാരണം നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍. ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
