ഷാനിമോൾ ഉസ്മാൻ മുറി തുറക്കാത്തത് കള്ളപ്പണം ഒളിപ്പിക്കാൻ;അന്വേഷണം ആവശ്യപ്പെട്ട് എ എ റഹീം

പാലക്കാട് ഹോട്ടൽ മുറിയിൽ കോൺഗ്രസ് നേതാവിന്റെ മുറിയിൽ കള്ളപ്പണം എത്തിയെന്ന പരാതിയിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാത്തതിനെ തുടർന്നാണ് സംഘർഷങ്ങൾക്ക് കരണമായത്.

author-image
Rajesh T L
New Update
mp

പാലക്കാട് :പാലക്കാട് ഹോട്ടൽ മുറിയിൽ കോൺഗ്രസ് നേതാവിന്റെ മുറിയിൽ കള്ളപ്പണം എത്തിയെന്ന പരാതിയിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാത്തതിനെ തുടർന്നാണ് സംഘർഷങ്ങൾക്ക് കരണമായത്.ബിന്ദു കൃഷ്ണ ഉൾപ്പടെയുള്ള നേതാക്കൾ മുറി പരിശോധിക്കാൻ സഹകരിച്ചെങ്കിലും ഷാനിമോൾ മുറി പരിശോധിക്കാൻ പോലീസിനെ അനുവദിച്ചിരുന്നില്ല.ഈ സാഹചര്യത്തിൽ അന്വേഷണം വേണമെന്നാണ് എ എ   റഹീം എംപി ആവശ്യപ്പെട്ടത്.

ഉപ തെരഞ്ഞെടുപ്പിനിടെ നിയമവിരുദ്ധമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പോലീസ് റെയിഡിൽ മണിക്കൂറോളമാണ് പാലക്കാട്ട് സംഘര്‍ഷാവസ്ഥ ഉണ്ടായത്.വനിതാ നേതാക്കളുടെ മുറികളില്‍ പോലീസ് അതിക്രമിച്ച് കയറിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്,എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആളിപടർന്നത്.

aa rahim Palakkad by-election cpm keralapolictics udf BJP