New Update
/kalakaumudi/media/media_files/2025/02/27/2rXUofhVEnAZ3JJ016L1.jpeg)
കൊച്ചി : മലയാള ചലച്ചിത്ര മേഖലയിൽ കാലത്തിന്റെ മാറ്റത്തിനെ അതിജീവിച്ചു നിറഞ്ഞാടിയ പ്രതിഭയായിരുന്നു ശങ്കരാടിയെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം.പി . എറണാകുളത്ത് സിപിഐ സംഘടിപ്പിക്കുന്ന ശങ്കരാടി ജന്മശതാബ്ധി ആഘോഷത്തിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. .സി പി ഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ അരുൺ, ടി രഘുവരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ നവാസ്, മണ്ഡലം സെക്രട്ടറി പി എ ജിറാർ എന്നിവർ സംസാരിച്ചു. ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകൾ , ചർച്ചകൾ, നാടകോത്സവം എന്നിവ സംഘടിപ്പിക്കും. ഏപ്രിൽ 23 ന് ജന്മശതാബ്‌ദി സമ്മേളനം എറണാകുളത്ത് നടത്തുന്നതിനും തീരുമാനിച്ചു.
സി രാധാകൃഷ്ണൻ, പ്രൊഫ എം കെ സാനു , വിനയൻ, പ്രൊഫ കെ അരവിന്ദാക്ഷൻ, കമല സദാനന്ദൻ, കെ കെ അഷ്‌റഫ്, പി എ അസീസ് (രക്ഷാധികാരികൾ), കെ എം ദിനകരൻ (ചെയർമാൻ), എൻ അരുൺ (കൺവീനർ) എന്നിവരുൾപ്പെടെ വിവിധ സബ് കമ്മിറ്റികളും 501 അംഗ സംഘാടക സമിതിയും രൂപികരിച്ചു.