/kalakaumudi/media/media_files/2025/12/10/tharoor-2025-12-10-11-05-05.jpg)
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിനും സംഘപരിവാറിനുമിടയിലെ പാലമായ ശശി തരൂരിന് പരിവാര്‍ സംഘടനയായ എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം. ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം സമര്‍പ്പിക്കും. സവര്‍ക്കറുടെ പേരിലുള്ള പ്രഥമ പുരസ്‌ക്കാരം തരൂരിന് പുറമെ മറ്റ് ആറ് പേര്‍ക്ക് കൂടിയുണ്ട്. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണറായ മനോജ് സിന്‍ഹ മുഖ്യാതിഥിയാകും.
എന്നാല്‍ ശശി തരൂര്‍ എംപി സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ്. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണെന്നും അങ്ങനെയുള്ള വ്യക്തിയുടെ പേരിലുള്ള അവാര്‍ഡ് ഒരു കോണ്‍ഗ്രസുകാരനും വാങ്ങാന്‍ പാടില്ലെന്നും കെ മുരളീധരന്‍ പുറഞ്ഞു. അത്തരത്തില്‍ ഒരു അവാര്‍ഡ് വാങ്ങിയാല്‍ അത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എതിര്‍പ്പ് ശക്തമായതോടെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറിയെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
