ശശി തരൂരിന്റെ പ്രസ്താവന വ്യഖ്യാനിച്ചു വലുതാക്കേണ്ട, തരൂരിന് പിന്തുണ നൽകി കെ. സുധാകരൻ

തരൂർ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു അതിനെ കടലിലേക്ക് കൊണ്ട് പോകണ്ട കാര്യമില്ല. കെ സുധാകരൻ പറഞ്ഞു. അയാൾ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞു.

author-image
Rajesh T L
New Update
0987756

കോഴിക്കോട്: ശശി രൂരിന്റെ പ്രസ്താവന ആരും വ്യഖ്യാനിച്ചു വലുതാക്കേണ്ടതില്ലെന്നു കെ. സുധാകരൻ. ചിലർ വ്യാഖ്യാനിച്ചു വിവാദമാക്കിയതാണ്. അയാൾ അത്ര വലിയ തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നാണ് കെ സുധാകര മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് നേതാക്കന്മാരിൽ പലർക്കും പല സ്വാഭാവമാണ്. അവർ അവരുടേതായ അഭിപ്രയം പറയുന്നു. എന്നാൽ എല്ലാം മനസിൽ വച്ച് സംസാരിക്കുന്നവരുണ്ട്.

അതൊന്നും ഉള്ളിൽ തട്ടിയാവില്ല അവർ പ്രതികരിക്കുന്നത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തരൂർ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു അതിനെ കടലിലേക്ക് കൊണ്ട് പോകണ്ട കാര്യമില്ല. കെ സുധാകരൻ പറഞ്ഞു. തരുരിനെ നേരിട്ട് വിളിച്ചെന്നും അദ്ദേഹത്തിന് വേണ്ട ഉപദേശങ്ങൾ നൽകിയെന്നുമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കെ സുധാകരൻ പറഞ്ഞത്. പാർട്ടിയിൽ കലാപ സാഹചര്യം ഇല്ലെന്നും എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേ സമയം താനും പാർട്ടിയുമായി അഭിപ്രായവ്യത്യസം ഒന്നുമില്ലെന്നും താൻ കേരളത്തിന് വേണ്ടിയാണ് നില കൊള്ളുന്നതെന്നും തരൂർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

congress udf kpcc