/kalakaumudi/media/media_files/TJQ5TsGk6Tbtf8Axv3y5.jpg)
shaun george alleged veena vijayans company exalogic have account in abroad
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻറെ എക്സാലോജിക് കമ്പനിക്ക് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവർത്തിച്ച് ഷോൺ ജോർജ്.എക്സാലോജികിന് അബുദാബിയിലെ കോമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.
എക്സാലോജിക് കൺസൽട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഉപഹർജി നൽകിയതെന്ന് ഷോൺ ജോർജ് ഇന്ന് നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു.തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോൺ വ്യക്തമാക്കി.
വീണ വിജയൻറെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എൻ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും ഷോൺ ആരോപിച്ചു.
ഒരു ഇന്ത്യൻ പൗരൻ വിദേശത്തു അക്കൗണ്ട് തുടങ്ങിയാൽ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യണം. വീണയുടെ ഇൻകം ടാക്സ് റിട്ടേൺസിൽ ഇത് കാണിച്ചിട്ടില്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.വീണ വിജയന്റെ ഐഡി റിട്ടെണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.