/kalakaumudi/media/media_files/2024/11/23/0d9pFvlsj87ahRqB9SdC.jpg)
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ പോലിസിന് വീഴ്ച സംഭവിച്ചു. ഭർത്താവ് യാസിറിനെതിരെ നൽകിയ ഷിബിലയുടെ പരാതി ഗൗരവത്തിൽ കൈകാര്യം ചെയ്യാത്തതിന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് നടപടിയിലുള്ള വീഴ്ചയെ തുടർന്ന് കോഴിക്കോട് റൂറൽ എസ്.പി ആണ് നടപടി സ്വീകരിച്ചത്.സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഷിബിലയുടെ പരാതിയോട് പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപിച്ച്, 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.ഷിബിലയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിക്കുന്നത്, കഴിഞ്ഞ മാസം 20-ന് യാസിറിനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടി ഒന്നും സ്വീകരിച്ചില്ല എന്നതാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ ഈ ഒരു ദുരന്തം തടയാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.പൊലിസിന്റെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബം പറയുന്നത്. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിയായ ഷിബിലയെ കഴിഞ്ഞ ചൊവ്വാഴ്ച നോമ്പ് തുറക്കുന്ന സമയത്ത് ഭർത്താവ് യാസിർ വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഷിബിലയുടെ മാതാവ് ഹസീനക്കും പിതാവ് അബ്ദുൽ റഹ്മാനുമും ഗുരുതര പരിക്കേറ്റു. യാസിർ ലഹരിയ്ക്ക് അടിമയാണെന്ന് കുടുംബം ആരോപിച്ചു.