ഷിബിലി വധക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

മുട്ടത്തറ ബീമാപള്ളി കുന്നുവിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദ് ആണ് അറ്സ്റ്റിലായത്. പെണ്‍സുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് പോലീസിന് തുമ്പായത്.

author-image
Prana
New Update
arrest n
Listen to this article
0.75x 1x 1.5x
00:00 / 00:00

ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മുട്ടത്തറ ബീമാപള്ളി കുന്നുവിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദ് ആണ് അറ്സ്റ്റിലായത്. പെണ്‍സുഹൃത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് പോലീസിന് തുമ്പായത്.

ഇനാദിന്റെ ഫോണ്‍ ലൊക്കേഷന്‍ സൈബര്‍ സെല്‍ പരിശോധിച്ചപ്പോള്‍ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഇനാദ് വാട്‌സ് ആപ്പില്‍ പെണ്‍സുഹൃത്തിന് തുടര്‍ച്ചയായി സന്ദേശം അയച്ചത് മനസ്സിലായതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. പെണ്‍സുഹൃത്തില്‍ നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍ നിന്നും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

27 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തുവെച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ഇനാസിനെ ഷിബിലി ബീമാപ്പള്ളിക്കു സമീപത്തുവച്ചു മര്‍ദ്ദിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ ഇനാസ് സഹോദരന്‍ മുഹമ്മദ് ഇനാദിനെയും സുഹൃത്തിനെയും വിളിച്ചു വരുത്തി ഷിബിലിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു

arrested Murder Case