ശിവഗിരി മഠം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി

ഇന്നലെ രാവിലെ 11.30ന് തിരുവനന്തപുരം ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്രാസത്സംഗം ഉദ്ഘാടനം ചെയ്തു.

author-image
Biju
New Update
swami

Shivagiri

തിരുവനന്തപുരം: ഗുരുധര്‍മ്മ പ്രചാരണസഭയുടെ ആഭിമുഖ്യത്തില്‍ ആചാര പരിഷ്‌കരണ യാത്രാസത്സംഗം നടത്തി. ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതിന് മേല്‍വസ്ത്രം ഊരണമെന്നതുള്‍പ്പെടെ നിലനില്‍ക്കുന്ന ചില ആചാരങ്ങള്‍ മാറ്റുക, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി നിയമനങ്ങളില്‍ സംവരണം നടപ്പാക്കുക, താന്ത്രികവിദ്യ പരിശീലിച്ചിട്ടുള്ളവര്‍ക്ക് ജാതി പരിഗണന കൂടാതെ ശബരിമലയില്‍ ഉള്‍പ്പെടെ നിയമനം നല്‍കുക, ഗുരുദേവകൃതികള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നുആചാര പരിഷ്‌കരണ യാത്രാസത്സംഗം സംഘടിപ്പിച്ചത്. 

ഇന്നലെ രാവിലെ 11.30ന് തിരുവനന്തപുരം ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥനയ്ക്കും പുഷ്പാര്‍ച്ചനയ്ക്കും ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്രാസത്സംഗം ഉദ്ഘാടനം ചെയ്തു.

ട്രഷറര്‍ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുധര്‍മ്മപ്രചാരണസഭാ പ്രവര്‍ത്തകരും ഗുരുദേവഭക്തരും പങ്കെടുത്തു. തുടര്‍ന്ന് പദയാത്രയായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി പ്രാര്‍ത്ഥനായജ്ഞം നടത്തിയ ശേഷം ബോര്‍ഡ് അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയും അനുകൂലമായ നടപടി ഉണ്ടാകും എന്ന് ഉറപ്പാക്കുകയും ചെയ്തു.