'ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം'; ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

93 -ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂര്‍ എംപി അടക്കമുള്ളവര്‍ പങ്കെടുത്തു

author-image
Biju
New Update
vp

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഭാവിയിലേക്ക് നമ്മളെ നയിക്കാന്‍ ശ്രീനാരായണ ഗുരുദേവന്‍ മുന്നില്‍ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂര്‍ എംപി അടക്കമുള്ളവര്‍ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ഈവര്‍ഷത്തെ ആഘോഷത്തിന് തുടക്കമായത്. 

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങള്‍ നമ്മെ മുന്നോട്ട് നയിച്ചു. സ്‌നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. മനസിന്റേയും ശരീരത്തിന്റേയും കേന്ദ്രമാണ് ശിവഗിരി. ജനങ്ങളുടെ മനസിന്റെ ഉദ്ദാരണമാണ് ഗുരു ലക്ഷ്യം വച്ചത്. അത് സാധൂകരിച്ചുവെന്നും വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നല്‍കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.