ചെങ്കൽ മഹേശ്വരക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് നിറവിൽ കൊടിയേറ്റ്

ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റ്. ഏഴാമത് അതിരുദ്രയജ്ഞം നാലാം ദിവസത്തിലേക്ക് വെള്ളിയാഴ്ച കടക്കും. തന്ത്രി മുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻപോറ്റി ഉത്സവത്തിന് കൊടിയേറ്റി.

author-image
Devina
New Update
chenku

നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റ്.

13 ന് പള്ളിവേട്ടയും 14 ന് ആറാട്ടും നടക്കും. ഏഴാമത് അതിരുദ്രയജ്ഞം നാലാം ദിവസത്തിലേക്ക് വെള്ളിയാഴ്ച കടക്കും. തന്ത്രി മുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻപോറ്റി ഉത്സവത്തിന് കൊടിയേറ്റി.

എട്ടാം തീയതി വൈകിട്ട് 6 ന് ലക്ഷദീപം 13 ന് അതിരുദ്രയജ്ഞം സമാപിക്കും. അന്നേദിവസം രാത്രി 11 ന് പള്ളിവേട്ട നടക്കും. 14 ന് വൈകീട്ട് 4.30 ന് കാഞ്ഞിരംമൂട്ട് കടവിൽ ആറാട്ട് നടക്കും. 15 ന് ഞായറാഴ്ചയാണ് ശിവരാത്രി.