ശോഭാ സുരേന്ദ്രനെതിരെ ഇ പി ജയരാജന്റെ മാനഷ്ടകേസ്

ബിജെപിയില്‍ ചേരാന്‍ മൂന്ന് തവണ ചര്‍ച്ച നടത്തിയെന്നും ഡല്‍ഹിയിലെ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നതുമുള്‍പ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രില്‍ 26ന് മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്നും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) യില്‍ സമര്‍പ്പിച്ച ക്രിമിനല്‍ ഹര്‍ജിയില്‍ പറയുന്നു.

author-image
Rajesh T L
New Update
ep

e p jayarajan, shobha surendran

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. 

ബിജെപിയില്‍ ചേരാന്‍ മൂന്ന് തവണ ചര്‍ച്ച നടത്തിയെന്നും ഡല്‍ഹിയിലെ  ഹോട്ടലില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നതുമുള്‍പ്പെടെയുള്ള ശോഭയുടെ  വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രില്‍ 26ന്  മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും മനഃപൂര്‍വം  അപകീര്‍ത്തിപ്പെടുത്തിയെന്നും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) യില്‍ സമര്‍പ്പിച്ച  ക്രിമിനല്‍ ഹര്‍ജിയില്‍ പറയുന്നു.  ഹര്‍ജി ശനിയാഴ്ചത്തേക്ക് മാറ്റി. ഇ.പി. ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാലന്‍ നായര്‍, അഡ്വ. പി.യു. ശൈലജന്‍ എന്നിവര്‍ ഹാജരായി.

ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദകുമാറിനൊപ്പം ഇ.പി തന്നെ വന്നുകണ്ടെന്ന് വോട്ടെടുപ്പ് ദിവസം ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം ഇ.പി.ജയരാജന്‍ നിഷേധിച്ചിരുന്നു. പിന്നാലെ വ്യാജ ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍ക്രിമിനല്‍ നിയമനടപടികള്‍ക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് ഇപി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

 

Shobha surendran