മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ആരോഗ്യ മന്ത്രിയെന്ന് ശോഭാ സുരേന്ദ്രന്‍

വീണാ ജോര്‍ജിനെപ്പോലെ ഞങ്ങള്‍ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങള്‍ ചെളിയിലിരിക്കേണ്ടി വന്നാല്‍ അവിടെയിരിക്കും.

author-image
Sneha SB
New Update
SOBHA STATEMENT

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് സ്ത്രീ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വീണാ ജോര്‍ജിനെപ്പോലെ ഞങ്ങള്‍ മേലനങ്ങാതെ നടക്കുന്നവരല്ല. ഞങ്ങള്‍ ചെളിയിലിരിക്കേണ്ടി വന്നാല്‍ അവിടെയിരിക്കും.ജീവിതം തന്നെ ഈ സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്.ഞങ്ങള്‍ക്കൊരു മുഖ്യമന്ത്രിയും മന്ത്രിയും വേണ്ട. സമരത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ വീണാ ജോര്‍ജിനെകൊണ്ട് ക്ഷ വരിക്കാനുള്ള തന്റേടം ബിജെപിക്കുണ്ട്.
ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പാവപ്പെട്ട അമ്മയും കുഞ്ഞും മരിച്ചിട്ട് ആരോ?ഗ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്തോ? രാജിവെച്ചോ? എന്നിട്ടിപ്പോള്‍ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്.കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് മന്ത്രിക്കെന്നും അവര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ബിജെപി പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ  സുരേന്ദ്രന്‍.

 

Sobha Surendran