ശോഭനാ ജോർജിൻറെ മാതാവ് തങ്കമ്മ ജോർജ് അന്തരിച്ചു

കേരള കോൺഗ്രസ് (എം) വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റും അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂർ മേഖലാ മുൻ രക്ഷാധികാരിയുമായിരുന്ന തങ്കമ്മ ജോർജ്ജ് (98) (കോന്നി മുരുപ്പേൽ കുടുംബാംഗം)അന്തരിച്ചു.

author-image
Anagha Rajeev
Updated On
New Update
thankamma george
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റും അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂർ മേഖലാ മുൻ രക്ഷാധികാരിയുമായിരുന്ന തങ്കമ്മ ജോർജ്ജ് (98) (കോന്നി മുരുപ്പേൽ കുടുംബാംഗം)അന്തരിച്ചു. (ചെങ്ങന്നൂർ കൊച്ചു കടം തോട്ടിൽ പരേതനായ കെ.എം ജോർജ്ജിന്റെ ഭാര്യ.) ചെങ്ങന്നൂർ മുൻ എം എൽ എ ശോഭനാ ജോർജ്ജിന്റെ മാതാവാണ്. സംസ്കാരം പിന്നീട്. 
മക്കൾ മോഹൻ ജോർജ്ജ് ( ഷാർജ ), മോഹിനി തോമസ് (ബഹറിൻ )  , ശോഭന ജോർജ്ജ് (മുൻ എം എൽ എ, മുൻ ഖാദി ബോർഡ് ചെയർ പേഴ്സൺ, ഔഷധി ചെയർ പേഴ്സൺ), ഓമന സെൽവിൻ (തിരുവനന്തപുരം). മനോജ് ജോർജ്ജ് (ദുബായ്)
മരുമക്കൾ.
ലൈല മോഹൻ (പുത്തൻ പറമ്പിൽ , കോയിപ്പുറം), വി.ഐ. തോമസ് (വീട്ടിനാൽ, മാവേലിക്കര ), ഐസക് ജോർജ്ജ് (മുൻ ഡയറക്ടർ, ദേശീയ സമ്പാദ്യ പദ്ധതി ), പരേതനായ എം.ബി. സെൽവിൻ (ലെയ്ക് വ്യൂ, തിരുവനന്തപുരം), ലെനി മനോജ് (പറങ്കിത്തോട്ടത്തിൽ കണ്ടത്തിൽ, തിരുവല്ല.

death