കോട്ടയം മെഡിക്കല്‍ കോളജിനു മുന്നിൽ തീപിടിത്തം: തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

ആശുപത്രികാലിലേക്ക് ആവശ്യമായ മെത്ത, പായ, തുടങ്ങിയ അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്

author-image
Rajesh T L
New Update
kottayam 1

കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഉണ്ടായ തീ പിടിത്തം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്തെ കടയിൽ വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിച്ചു വരുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രികാലിലേക്ക് ആവശ്യമായ മെത്ത, പായ, തുടങ്ങിയ അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത്. എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തീ അണയ്ക്കാൻ ഉള്ള  ശ്രമങ്ങൾ 2 മണിക്കൂർ പിന്നിട്ടിട്ടും അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്ക് ഉള്ളിലേക്കു ഇതുവരെ കയറാൻ സാധിച്ചിട്ടില്ല.  കടയുടെ അകത്ത് കയറിയാൽ മാത്രമേ മറ്റ് വ്യാപാര കേന്ദ്രങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.

തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ്  കടയിൽനിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പുതന്നെ ഹോട്ടൽ ജീവനക്കാർ അവരുടെ പമ്പിൽ നിന്നും വെള്ളമടിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു.തീപിടിച്ച കടയുടെ അടുത്തായിപ്രവർത്തിക്കുന്ന കടകളെല്ലാം തന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകളാണ്.

kottayam medical college fire accident