ഷൊർണൂർ-നിലമ്പൂർ മെമു പരിഗണനയിൽ

എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

author-image
Prana
New Update
memu

ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് ദക്ഷിണ റെയിൽവേ. എട്ടുമാസം മുൻപ്‌ വൈദ്യുതീകരണം പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്നാവശ്യപ്പെട്ട് മലപ്പുറം എം പി ഇ ടി മുഹമ്മദ്‌ബഷീർ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. മെമു കൂടാതെ മറ്റ് പുതിയ തീവണ്ടികൾ സർവീസ് തുടങ്ങുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി.
വൈദ്യുതീകരണ നടപടികൾ പൂർത്തീകരിച്ച ഷൊർണൂർ നിലമ്പൂർ റെയിൽപ്പാതയിൽ ഇലക്‌ട്രിക് എൻജിൻ ഉപയോഗിച്ചുള്ള സർവീസ് ഉടൻ ആരംഭിക്കണമെന്നും ഇ ടി മുഹമ്മദ്‌ബഷീർ എം പി ആവശ്യപ്പെട്ടു. 2022-ൽ ആരംഭിച്ച പദ്ധതി പൂർത്തീകരിച്ച് ഇക്കഴിഞ്ഞ മാർച്ച് 31-ന് ട്രയൽറൺ നടത്തി. കമ്മിഷൻ ചെയ്യുന്നതിലെ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധി. മിക്ക ജോലികളും പൂർത്തിയാക്കിയ റൂട്ടിൽ ചാർജിങ് വൈകരുതെന്ന് ദക്ഷിണ റെയിൽവേ ജനറൽമാനേജർക്ക് നൽകിയ കത്തിൽ എം പി ആവശ്യപ്പെട്ടു. മേലാറ്റൂരിലെ ട്രാക്ക് സബ്‌സ്റ്റേഷൻ പ്രവർത്തി അടിയന്തരമായി പൂർത്തിയാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

nilambur train Indian Railways