തിരുവനന്തപുരത്ത് റൂറൽ എസ്പിയുടെ സർക്കുലറിനെതിരെ എസ്എച്ച്ഒമാർ

അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് വിഷയത്തിൽ എസ്എച്ച്ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്.

author-image
Anagha Rajeev
New Update
kerala police kozhikode
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങൾ എസ്എച്ച്ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരൺ നാരായണൻ നിർദേശിച്ചത്. എസ്എച്ച്ഒമാർ  എഴുതുന്നത് വീഡിയോയിൽ പകർത്തി അയക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. 

അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നാണ് വിഷയത്തിൽ എസ്എച്ച്ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. സ്റ്റേഷനിൽ റൈറ്റർ മാർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ചു നോക്കാതെ എസ്എച്ച്ഒമാർ ഒപ്പിടാറുണ്ടെന്ന് എസ് പി കിരൺ നാരായണൻ ചൂണ്ടിക്കാട്ടി.

police