മൂവാറ്റുപ്പുഴയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്; ഒരാൾക്ക് ഗുരുതര പരിക്ക്

സംഭവത്തിൽ നവീൻറെ സഹോദരൻ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തെന്നാണ് വിവരം.

author-image
Greeshma Rakesh
New Update
gun shot in muvattupuzha

shots fired during dispute between siblings in muvattupuzha

Listen to this article
0.75x 1x 1.5x
00:00 / 00:00

മൂവാറ്റുപ്പുഴ: മൂവാറ്റുപ്പുഴയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ്.സംഭവത്തിൽ ഒരാൾക്ക് വെടിയേറ്റു.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടിൽ നവീനും കിഷോറും തമ്മിലാണ് തർക്കമുണ്ടായത്.തുടർന്നുണ്ടായ വെടിവെയ്പ്പിനിടെ നവീൻറെ വയറിന് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ നവീൻറെ സഹോദരൻ കിഷോറിനെ മൂവാറ്റുപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തെന്നാണ് വിവരം.കിഷോറിനെ വിശദമായ ചോദ്യം ചെയ്യുകയാണ്. വീട്ടിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ. 

 

 

muvattupuzha Crime News gun shot