ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം: മമ്മൂട്ടി

ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്....സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.- മമ്മൂട്ടി കുറിച്ചു.

author-image
Anagha Rajeev
New Update
sruthi jenson mammootty
Listen to this article
0.75x1x1.5x
00:00/ 00:00

വയനാട് ദുരന്തത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും വിടപറഞ്ഞു. അച്ഛനും അമ്മയും സഹോദരിയേയും ഉരുൾപൊട്ടൽ കവർന്നപ്പോൾ ശ്രുതിയ്ക്ക് കരുത്തായി നിന്നത് ജെൻസനായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജെൻസന്റെ വേർപാടിനെ ശ്രുതി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് കേരളക്കര. ഇപ്പോൾ ജെയ്സന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.

ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്....സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.- മമ്മൂട്ടി കുറിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജിൻസൺ. അമ്പലവയൽ സ്വദേശിയാണ്.

mammootty jenson