/kalakaumudi/media/media_files/2025/07/24/jaddd-2025-07-24-15-41-21.jpg)
കൊച്ചി: അമ്മയുടെ നേതൃത്വത്തിലേക്ക് പുതിയ താരങ്ങള്‍ എത്തിയേക്കുമെന്ന് സൂചന. മോഹനല്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്നും ജഗതീഷും ശ്വേതാ മേനോനും മത്സരിക്കന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ജഗദീഷ് താരങ്ങളില്‍ നിന്ന് പിന്തുണ തേടിയെന്നും വിവരമുണ്ട്. ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കിക്കൊണ്ട് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം. എന്നാല്‍ അദ്ദേഹം ഇതില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷും ശ്വേതാ മേനോനും മത്സരരംഗത്തേക്കിറങ്ങിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് മത്സരിക്കുമെന്നാണ് സൂചന. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ ട്രഷറര്‍ സ്ഥാനത്തേക്കോ ആകും നടന്‍ രവീന്ദ്രന്‍ മത്സരിക്കുക. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം ഇത്തവണയുണ്ടാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിക്കുക. അതുകൊണ്ട് വൈകീട്ടോടെ ആരൊക്കെ മത്സരരംഗത്തുണ്ടാകുമെന്നതിനുള്ള ചിത്രം വ്യക്തമാവും.