തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; കാർ ഉടമ കസ്റ്റഡിയിൽ

സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകൻ അലൻ ഒളിവിലാണ്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

author-image
Greeshma Rakesh
Updated On
New Update
police attack in thrithala

si knocked down during vehicle inspection in trithala

Listen to this article
0.75x1x1.5x
00:00/ 00:00

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകൻ അലൻ ഒളിവിലാണ്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

അതെസമയം  ആക്രമണത്തിൽ നിന്ന് ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തൃത്താല എസ്ഐ ശശി പ്രതികരിച്ചു.അപരിചിത വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് എസ്ഐ പറഞ്ഞു. തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐ ശശിയെ വാഹനം കൊണ്ടിടിക്കുകയായിരുന്നു. 

എസ്ഐയെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ പറഞ്ഞു. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നതെന്നും ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്നും സിഐ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തത്. അതേസമയം, പ്രതി അലൻ ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനമോടിച്ചത് ഇയാളുടെ മകൻ അലനാണ്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

police Arrest Attack trithala