കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ അറസ്റ്റ് ചെയ്തു

വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷനിലാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

author-image
Prana
New Update
kerala police kozhikode

പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി എസ്‌ഐ സാബു സിഎം നെയാണ് വയനാട് വിജിലന്‍സ് പിടികൂടിയത്. 40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്. ഇയാള്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷനിലാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.

police