വെള്ളനാട് ട്രഷറി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മരിച്ച നിലയില്‍

കരകുളം ഏണിക്കര തരിമണ്ണൂര്‍ ശ്രീവിലാസത്തില്‍ ജി.സുരേഷ് രാജി (52) നെയാണ് ഗാര്‍ഡ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Prana
New Update
groom death

വെള്ളനാട് സബ്ട്രഷറിയില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കരകുളം ഏണിക്കര തരിമണ്ണൂര്‍ ശ്രീവിലാസത്തില്‍ ജി.സുരേഷ് രാജി (52) നെയാണ് ഗാര്‍ഡ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സുരേഷ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറരയോടെ ഗാര്‍ഡ് റൂമില്‍ നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടര്‍ന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു. ട്രഷറി ജീവനക്കാരെത്തിയപ്പോള്‍ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ ട്രഷറി ജീവനക്കാര്‍ ആര്യനാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് സി.ഐ. അജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലിനു താഴെ തറയില്‍ സുരേഷ് രാജ് മരിച്ചുകിടക്കുന്നതാണ് കണ്ടത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: സിന്ധു (റവന്യു ഇന്‍സ്‌പെക്ടര്‍). മകള്‍: ശ്രുതി.

treasury SI death