0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
Kerala

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം ഇനി സിബിഐക്ക്, കേസിന്റെ രേഖകൾ സമർപ്പിച്ച് കേരള പൊലീസ്

സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് രേഖകൾ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറിയത്. കേസ് സിബിഐയ്‌ക്ക് കൈമാറാൻ താമസമുണ്ടായതിൽ കുടുംബമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം.

author-image
Greeshma Rakesh
27 Mar 2024 12:55 IST
New Update
siddharth death case

siddharth death case

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഇനി സിബിഐയ്ക്ക്.കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള സർക്കാർ സിബിഐയ്‌ക്ക് കൈമാറി. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് രേഖകൾ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറിയത്. കേസ് സിബിഐയ്‌ക്ക് കൈമാറാൻ താമസമുണ്ടായതിൽ കുടുംബമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. സിബിഐക്ക് കൈമാറി കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ഇറങ്ങിയത് ഈ മാസം 9ന് ആണെങ്കിലും ഇക്കാര്യം സിബിഐയെ അറിയിച്ചത് 16-നാണ്.

സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തെ സർക്കാർ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും തെളിവുകൾ നശിപ്പിക്കാനാണ് ഇത്രയും വൈകിയതെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ആരോപിച്ചിരുന്നു.കേസ് പരമാവധി വൈകിപ്പിച്ച് എസ്എഫ്‌ഐകാരായ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമം എന്നുൾപ്പെടെയുള്ള രൂക്ഷ വിമർശനങ്ങളാണ് പിതാവ് ഉയർത്തിയത്.

സംഭവത്തിൽ ആശങ്കയറിയിച്ച് കുടുംബം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും, സിബിഐ അന്വേഷണത്തിന് കാലതാമസം ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖറിനേയും പ്രതിപക്ഷ നേതാവ് വിഢി സതീഷനേയും സിദ്ധാർത്ഥിന്റെ പിതാവ് സന്ദർശിച്ചിരുന്നു.കേസിൽ അദ്ദേഹം സഹായിക്കുമെന്ന് ഉറപ്പാണെന്നും ഭരണപക്ഷത്തുള്ളവരെ വിശ്വാസമില്ലെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

 

 

 

cbi siddharth death case kerala government pinarayi vijayan kerala police
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!