/kalakaumudi/media/media_files/RCGBLyAwZhTfnpocUwWD.jpg)
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർവകലാശാല ഉത്തരവ് ഇറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കില്ല.ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത് ഇവർക്ക് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതിയുടെ നിർദ്ദേശം നൽകുകയായിരുന്നു.ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. എന്നാൽ സിദ്ധാർത്ഥൻ ക്രൂരമായി മർദിക്കപ്പെട്ടുവെന്നും റാഗിങ്ങിനിരയാകുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിയുകയായിരുന്നു