സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യഹരജി തള്ളിയതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇന്നലെ രാവിലെ മുതല്‍ സിദ്ദീഖ് ഒളിവിലാണ്.

author-image
Prana
New Update
sexual assault case high court reject siddique anticipatory bail
Listen to this article
0.75x1x1.5x
00:00/ 00:00

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.അഭിഭാഷക രഞ്ജിത റോത്തഗിയാണ് സിദ്ദിഖിനിയായി മുന്‍കൂര്‍ ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്തത്.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജാമ്യഹരജി തള്ളിയതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇന്നലെ രാവിലെ മുതല്‍ സിദ്ദീഖ് ഒളിവിലാണ്. സിദ്ദീഖ് എവിടെയാണെന്ന വിവരം പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
അതിനിടെ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്, പരാതിക്കാരിയായ നടി സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കിയിട്ടുണ്ട്. നടനെതിരെ സര്‍ക്കാരും തടസ്സ ഹരജിയുമായി കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

Supreme Court Rape Case actor siddique anticipatory bail plea