സിദ്ധാർത്ഥന്റെ മരണം; ഉപാധികളോടെ ജാമ്യം അനുവദിക്കണം, പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കീഴ്‌കോടതി തള്ളിയിരുന്നു. തുടർന്നാണ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ കൂടിയായിരുന്ന പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

author-image
Greeshma Rakesh
Updated On
New Update
death case

sidharth death case hc will hear the bail plea of accused today

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.നിലവിൽ റിമാൻഡിലുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കീഴ്‌കോടതി തള്ളിയിരുന്നു. തുടർന്നാണ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർ കൂടിയായിരുന്ന പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.60 ദിവസമായി ജയിലിൽ തന്നെയാണെന്നും ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്നും പ്രതികൽ ഹർജിയിൽ  ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിന് സിദ്ധാർത്ഥ് പലതവണ ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിൽ മുഖ്യപ്രതികളായ 7 പേരെ പിന്നീട് പൊലീസ് വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.നിലവിൽ സിബിഐ  അന്വേഷണം തുടരുകയാണ്.

 

cbi sidharth death case kerala high court Murder Case