സിദ്ധാർഥൻറെ മരണം: പ്രതികളുടെ ജാമ്യഹർജിയിൽ കക്ഷിചേരാൻ അമ്മയ്ക്ക് അനുവാദം

അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽനിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അമ്മ ഹർജിയിൽ പറയുന്നു

author-image
Vishnupriya
Updated On
New Update
Siddharth

ജെ.എസ്.സിദ്ധാർദ്ധ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ സിദ്ധാർഥന്റെ മാതാവിനെ അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹർജി ഈ മാസം 22ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് നിയാസ് മാറ്റിവെച്ചു.

തൻറെ മകൻ സിദ്ധാർഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിദ്ധാർഥന്റെ അമ്മ ആരോപിക്കുന്നു. അതിക്രൂരമായ ആക്രമണമാണ് മകൻ നേരിട്ടത്. സിദ്ധാർഥന് വൈദ്യസഹായം നൽകാൻ പോലും പ്രതികൾ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോർട്ടിൽനിന്നും കേസിൽ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അമ്മ ഹർജിയിൽ പറയുന്നു

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 20 വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സിദ്ധാർഥന്റെ അമ്മയെ കക്ഷി ചേർക്കാൻ കോടതി അനുവദിച്ചത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

siddarth death case