മലപ്പുറത്ത് 4 വിദ്യാർഥികൾക്ക് ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു

ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്. മറ്റു കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. 

author-image
Anagha Rajeev
New Update
shigella

മലപ്പുറം∙ മലപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിപ്പുറത്തു വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കാണു ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ഇവരിൽ നാലു പേരെ പരിശോധിച്ചപ്പോഴാണ് ഷിഗല്ല തിരിച്ചറിഞ്ഞത്. മറ്റു കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. 

ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. വിദ്യാർഥികൾ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. 

malappuram News sigella virus