സിൽവർ ജുബിലി മന്ദിര ഉദ്ഘാടനവും വിഗ്രഹ സമർപ്പണവും

കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ സിൽവർ ജുബിലി ആഘോഷത്തിന്റെ ഭാഗമായി ശശാങ്കൻ ശാന്തിയുടെ കാർമ്മികത്വത്തിൽ വിഗ്രഹ സമർപ്പണം നടത്തി. എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖ സിൽവർ ജുബിലി മന്ദിരം ഉദ്ഘാടനവും കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ സിൽവർ ജുബിലി ആഘോഷവും സംഘടിപ്പിച്ചു

author-image
Shyam Kopparambil
New Update
sdsd

 തൃക്കാക്കര : കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ സിൽവർ ജുബിലി ആഘോഷത്തിന്റെ ഭാഗമായി ശശാങ്കൻ ശാന്തിയുടെ കാർമ്മികത്വത്തിൽ വിഗ്രഹ സമർപ്പണം നടത്തി. എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖ സിൽവർ ജുബിലി മന്ദിരം ഉദ്ഘാടനവും കുമാരനാശാൻ കുടുംബ യൂണിറ്റിന്റെ സിൽവർ ജുബിലി ആഘോഷവും ശാഖാ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പ്രവീൺ കെ.ബി. അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ സുനിൽ കെ.ആർ.എസ്, ഗുരുകുലം ആചാര്യൻ ടി.യു. ലാലൻ, കെ.എൻ.രാജൻ, സജി ബാവ, അരുൺ.പി.ആർ, കൗൺസിലർ മാരായ സി.സി. വിജു, റസിയ നിഷാദ്, ഷിമി മുരളി,എന്നിവർ സംസാരിച്ചു. രമ്യ രജു, ബെന്നി.സി.ബി., ഷീബ മുരളി, ഷിജി പി.ബി., സുനി.സി.കെ.ലതിക, ശിവദാസ്,വിനീസ് ചിറക്കപ്പടി തുടങ്ങിയവർ നേതൃത്വം നൽകി. കുടുംബയൂണിറ്റിന്റെ മുൻ കൺവീനർമാരെയും പ്രതിഭകളെയും ആദരിച്ചു

Thrikkakara kakkanad sndp kakkanad news