'പിഎച്ച്ഡി പ്രബന്ധത്തിന് മൂന്ന് ലക്ഷം'; ഇന്ദുമേനോനെതിരെ പരാതി നൽകി എസ്‌ഐഒ

അതേസമയം എസ്‌ഐഒ പ്രവർത്തകന്റെ പരാതിയ്‌ക്കെതിരെയും ഇന്ദു മേനോൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ നടത്തിയത് വെളിപ്പെടുത്തൽ അല്ലെന്നും തന്റേത് സർക്കാസം ആയിരുന്നെന്നുമാണ് ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

പണം വാങ്ങി പിഎച്ച്ഡി പ്രബന്ധം എഴുതി നൽകിയെന്ന സാഹിത്യകാരി ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി നൽകി സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനാണ് എസ്‌ഐഒ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സാമൂഹ്യ മാധ്യമത്തിലൂടെയുള്ള സാഹിത്യകാരിയുടെ വെളിപ്പെടുത്തൽ അങ്ങേയറ്റം ഗൗരവ സ്വഭാവമുള്ളതാണെന്നാണ് എസ്‌ഐഒ പ്രവർത്തകൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്. അതേസമയം എസ്‌ഐഒ പ്രവർത്തകന്റെ പരാതിയ്‌ക്കെതിരെയും ഇന്ദു മേനോൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. താൻ നടത്തിയത് വെളിപ്പെടുത്തൽ അല്ലെന്നും തന്റേത് സർക്കാസം ആയിരുന്നെന്നുമാണ് ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

 

indumenon