/kalakaumudi/media/media_files/2025/09/23/ramakrishnan-2025-09-23-11-05-23.jpg)
തിരുവനന്തപുരം: എസ് ഐ ആറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു
. ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത്. ബീഹാറിൽ അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെട്ടു.
കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണത്തിൽ എൽഡിഎഫ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എസ്ഐആർനെതിരെ യോജിച്ച പ്രക്ഷോഭം വേണോ എന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കട്ടെ.
യോജിക്കേണ്ട പല ഘട്ടങ്ങളിലും യുഡിഎഫ് അതിനു തയ്യാറായിട്ടില്ല. ട്രേഡ് യൂണിയൻ സമര സമയത്ത് പോലും യുഡിഎഫ് തുരങ്കം വെച്ചെന്നും എൽഡിഎഫ് കൺവീനർ വിമർശിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
