മലപ്പുറത്ത് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

മൂത്ത സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം

author-image
Rajesh T L
New Update
malappuram death

മലപ്പുറം: കോട്ടുമലയില്‍ സഹോദരിമാരായ രണ്ടു യുവതികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്മല തസ്‌നി (21), മുബഷിറ (26) എന്നിവരാണ് മരിച്ചത്. 

വ്യാഴാഴ്ച വൈകിട്ടാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 

 

death accident malappuram