ശബരിമല സ്വർണ്ണമോഷണത്തിൽ അഴിമതി നിരോധന വകുപ്പ് ചുമത്തി എസ് ഐ ടി

അമൂല്യമായി കാത്തുസൂക്ഷിക്കേണ്ട വസ്തുക്കൾ അതിനു സംരക്ഷണം ഏർപ്പെടുത്തേണ്ടവർ തന്നെ അപഹരിച്ചു എന്നുള്ളത് പൊതു വിശ്വാസ്യ സമൂഹത്തിൽ വളരെയധികം ചോദ്യചിഹ്നമാകുന്ന ഒന്ന് തന്നെയാണ് .

author-image
Devina
New Update
sabarimala gold issue

തിരുവനന്തപുരം: ശബരിമല സ്വർണമോഷണ  കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി.

എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച  അധിക റിപ്പോർട്ടിൽ സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും വലിയരീതിയിലുള്ള  അഴിമതി നടത്തിയെന്ന കാര്യം  വ്യക്തമാക്കുന്നു .

കൊല്ലം വിജിലൻസ് കോടതിയിലേക്ക് കേസ്  മാറ്റാനാണ് ഇപ്പോഴുള്ള  തീരുമാനം.

 പിസി ആക്റ്റ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയിൽ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്.

അതീവ ഗുരുതരമായ വീഴ്ചയാണ് ശബരിമല വിഷയത്തിൽ സംഭവിച്ചിരിക്കുന്നത് .

അമൂല്യമായി കാത്തുസൂക്ഷിക്കേണ്ട വസ്തുക്കൾ അതിനു സംരക്ഷണം ഏർപ്പെടുത്തേണ്ടവർ തന്നെ അപഹരിച്ചു എന്നുള്ളത് പൊതു വിശ്വാസ്യ സമൂഹത്തിൽ വളരെയധികം ചോദ്യചിഹ്നമാകുന്ന ഒന്ന് തന്നെയാണ് .

ശബരിമല സ്വർണ്ണമോഷണത്തിൽ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ അതീവ ഗൗരവകരമായ ഒന്ന് തന്നെയാണ് .