എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം.

author-image
Anagha Rajeev
New Update
s
Listen to this article
0.75x1x1.5x
00:00/ 00:00

കൊല്ലം: എസ്.എൻ.ഡി.പിയിൽ സംഘ്പരിവാർ നുഴഞ്ഞുകയറിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം ദക്ഷിണ മേഖല റിപ്പോർട്ടിൽ ആയിരുന്നു യെച്ചൂരിയുടെ പരാമർശം. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്.എൻ.ഡി.പിയുടെ ബേസ് വോട്ടുകളിൽ ചോർച്ച ഉണ്ടായി. എസ്.എൻ.ഡി.പി.യിലും സഹപ്രസ്ഥാനങ്ങളിലും സംഘപരിവാർ നുഴഞ്ഞുകയറി. 

വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാർട്ടി കൂടുതൽ ഇറങ്ങി ചെല്ലണം. ചെറുപ്പക്കാരെ ആകർഷിക്കാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

sitharam yechuri