സി പി എം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യോപചാര ചടങ്ങില്‍ മകള്‍ സൃഷ്ടിച്ച സാഹചര്യം ദുഃഖമുണ്ടാക്കിയെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി മോഹനന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്‌നം ഉണ്ടായതെന്ന് അറിയില്ല.
കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്‌കാരം തീരുമാനിച്ചത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. മരണം വിവാദമാക്കാന്‍ പാര്‍ട്ടി ഉദ്ദ്യേശിക്കുന്നില്ല. ടൗണ്‍ഹാളില്‍ കുടുംബങ്ങള്‍ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടി ചെയ്യാറുള്ളതാണെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.