ലോക്ഭവനിൽ  ശ്രീ നാരായണഗുരുവിന്റെ ചിത്രവും ശിൽപ്പവും; നന്ദി അറിയിച്ചു ശിവഗിരിമഠം

ആദ്യമായാണ് കേരളത്തിന്റെ ലോക്ഭവനിൽ ശ്രീനാരായണഗുരുദേവന്റെ ചിത്രവും ശിൽപവും ആദരവോടെയും പൂജാഭാവത്തിലും പ്രതിഷ്ഠിച്ചിരിക്കുന്നതു കണ്ടത്.പ്രത്യേകം നന്ദി അറിയിക്കുന്നു. സ്വാമിസച്ചിദാനന്ദ പറഞ്ഞു

author-image
Devina
New Update
narayana devan

വർക്കല: ലോക്ഭവനിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രവും ശിൽപ്പവും പവിത്രതയോടെ സൂക്ഷിക്കുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർക്കു നന്ദി പറഞ്ഞ് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

 ആദ്യമായാണ് കേരളത്തിന്റെ ലോക്ഭവനിൽ ശ്രീനാരായണഗുരുദേവന്റെ ചിത്രവും ശിൽപവും ആദരവോടെയും പൂജാഭാവത്തിലും പ്രതിഷ്ഠിച്ചിരിക്കുന്നതു കണ്ടത്.

ശിവഗിരി തീർത്ഥാടന സമ്മേളനത്തിന് ഗവർണറെ നേരിട്ടു ക്ഷണിക്കാൻ ചെന്നപ്പോഴാണ് മനസ്സ്  നിറഞ്ഞ ഈ കാഴ്ച കണ്ടത്.

പ്രത്യേകം നന്ദി അറിയിക്കുന്നു. സ്വാമിസച്ചിദാനന്ദ പറഞ്ഞു..

ലോക്ഭവനിൽ ഗുരുവിന്റെ ചിത്രവും ശിൽപവും സ്ഥാപിക്കുന്നതിനു കാരണമുണ്ടെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ മറുപടി നൽകി. 

ഗുരുവിനെക്കുറിച്ചു നേരത്തെതന്നെ അറിഞ്ഞിരുന്നെങ്കിലും കേരളത്തിൽ എത്തിയപ്പോഴാണ് ഇവിടത്തെ അന്തരീക്ഷം മുഴുവൻ ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളാൽ സമ്പന്നമാണെന്നു മനസ്‌സിലാക്കിയത്.

ഈ നാടിനെ മാറ്റിത്തീർത്ത പുണ്യപുരുഷനാണ് ഗുരു. 5-ാം തവണയാണ് ശിവഗിരിയിൽ വരുന്നത്.

 വർക്കലയും ശിവഗിരിക്കുന്നും ഇപ്പോൾ സ്വന്തം വീട് പോലെയായിയെന്നും ഗവർണർ പറഞ്ഞു.