/kalakaumudi/media/media_files/2026/01/05/sivagiri-2026-01-05-15-26-51.jpg)
ശിവഗിരി: ഡിസംബർ 15 മുതൽ ആരംഭിച്ച ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് പരിസമാപ്തി .
രാവിലെ 7.30 ന് സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ മഹാസമാധി സന്നിധിയിൽ സമൂഹപ്രാർത്ഥന നടക്കും .
ഗുരു കൃതികളുടെ ആലാപനം എന്നിവയ്ക്കു ശേഷം 8 ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക താഴ്ത്തും.
ശ്രീനാരായണഗുരുവിന്റെ മഹാസമാധി ശതാബ്ദിയായ 2028വരെ നീണ്ടുനിൽക്കുന്ന ആഗോളതല പരിപാടികൾ ഗുരുദേവശിഷ്യപ്രധാനിയായി ബോധാനന്ദസ്വാമിയെ അഭിഷേകം ചെയ്തതിന്റെ ശതാബ്ദിയുടെയും ഗുരു മഹാത്മാഗാന്ധി സമാഗമ ശതാബ്ദിയുടെയും സമാപനത്തിന്റെയും സത്യവ്രതസ്വാമികളുടെ സമാധി ശതാബ്ദിയുടെയും ഗുരുസ്വാമി ശ്രദ്ധാനന്ദജി സമാഗമ ശതാബ്ദിയുടെയും നിറവിലാണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാനടം നടന്നത്.
മഹാതീർത്ഥാടനദിനങ്ങളായ ഡിസംബർ 30,31 ജനുവരി 1 ദിവസങ്ങളിൽ തീർത്ഥാടനലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം കൈത്തൊഴിൽ, സാങ്കേതികശാസ്ത്രപരിശീലനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സമ്മേളനങ്ങളും ശ്രീനാരായണഗുരു ദിവ്യസത്സംഘവും നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
