ശിവഗിരി തീർത്ഥാടനകാല ആഘോഷം ഉദ്ഘാടനം 15 ന്

ഗുരുദേവ ചരിതത്തിൽ രേഖപ്പെടുത്താതെ പോയ സംഭവങ്ങളെ ഗുരുദേവ ചരിത്രകഥാമൃതം എന്ന വിശേഷാൽ പരിപാടിയിൽ ഭക്തജനങ്ങൾക്ക് അവതരിപ്പിക്കാം.ദിവസവും രാവിലെ 10 ന്ഗുരുദേവകൃതികളെയും ദർശനത്തെയും ആസ്പദമാക്കി വിവിധ സമ്മേളനങ്ങൾ ഉണ്ടാകും.

author-image
Devina
New Update
sivagiri

വർക്കല: ശിവഗിരി തീർത്ഥാടനകാലം ആരംഭിക്കുന്ന 15 മുതലുള്ള ആഘോഷപരിപാടികളും സമ്മേളനങ്ങളുടെ തുടക്കവും അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും.

 15 ന് രാവിലെ 10 ന് നടക്കുന്ന യോഗത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.

15 മുതൽ 29 വരെ വൈവിധ്യമാർന്ന സമ്മേളനങ്ങളും 30,31 ജനുവരി 1 തീയതികളിൽ തീർത്ഥാടന സമ്മേളനങ്ങളും ഉണ്ടാകും.

തീർത്ഥാടന കാലസമ്മേളനങ്ങൾ ഗുരുപൂജ ഹാളിനോട് ചേർന്നു പ്രത്യേക ഓഡിറ്റോറിയത്തിലാണ് നടക്കുക.

 ദിവസവും രാവിലെ 10 ന്ഗുരുദേവകൃതികളെയും ദർശനത്തെയും ആസ്പദമാക്കി വിവിധ സമ്മേളനങ്ങൾ ഉണ്ടാകും.

യുവജനസമ്മേളനം പരിസ്ഥിതി സംരക്ഷണ സമ്മേളനം പാരമ്പര്യവൈദ്യസംഗമം പിന്നാക്ക സമുദായസമ്മേളനം ഗുരുധർമപ്രചാരണ സഭാ സമ്മേളനം സ്വാമി സത്യവ്രതശതാബ്ദി സമ്മേളനം എന്നിവ നടക്കും.

ഗുരുദേവ കൃതികളെയും ഗുരുദേവശിഷ്യന്മാരുടെ കൃതികളെയും ആസ്പദമാക്കി നടത്തുന്ന അക്ഷരശേ്‌ളാകസദസ്‌സും സംഘടിപ്പിക്കും.

ഗുരുദേവ ചരിതത്തിൽ രേഖപ്പെടുത്താതെ പോയ സംഭവങ്ങളെ ഗുരുദേവ ചരിത്രകഥാമൃതം എന്ന വിശേഷാൽ പരിപാടിയിൽ ഭക്തജനങ്ങൾക്ക് അവതരിപ്പിക്കാം.

ഗുരുദേവ സങ്കീർത്തനങ്ങൾ സംഗീത സാന്ദ്രമായി ആലാപനം ചെയ്തു ഗുരുദേവസ്‌തോത്രഗാനാർച്ചന നടത്താനും സൗകര്യമുണ്ട്.