ജീപ്പിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

author-image
Prana
New Update
new born death

കണ്ണൂർ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ്‌ ആണ് മരിണപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കവേ എതിർ ദിശയിൽ നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു കുട്ടിയെ. അപകടം നടന്ന ഉടനെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടര്‍ നടപടികള്‍ക്കുശേഷം കുട്ടിയുടെ ഖബറടക്കം നടക്കും. ഖലീഫ മൻസിലിലെ വി എൻ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ് മുആസ്.

death